
ദോഹ : ഖത്തറിന്റെ വടക്കൻ ജലാശയങ്ങളിൽ ഇന്ത്യൻമഹാസമുദ്രത്തിലെ കൂനൻ ഡോൾഫിൻ കൂട്ടത്തെ കണ്ടെത്തി. കൂനൻ ഡോൾഫിന്റെ കുഞ്ഞുങ്ങൾ ഉൾപ്പെടുന്നതിനാൽ സമുദ്രആവാസവ്യവസ്ഥയ്ക്ക് ഗുണകര മാകുമെന്ന് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പിലെ സംഘംവിലയിരുത്തി. വംശനാശഭീഷണി നേരിടുന്ന ജീവികളായി ഡോൾഫിനുകളെ തരംതിരിച്ചിരിക്കുന്നതിനാൽ ഈ കണ്ടെത്തൽ പ്രധാനമാണ്. ഖത്തരി പരിസ്ഥിതിയിൽ ഈ ജീവിവർഗങ്ങളുടെ തുടർച്ചയായ സാന്നിധ്യം ഉറപ്പാക്കുന്നതിന് സമുദ്ര ആവാസ വ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിന്റെയും മലിനീകരണവും അമിത മത്സ്യബന്ധനവും കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് വന്യജീവി വികസന വകുപ്പ് വ്യക്തമാക്കി.ഇന്ത്യൻ മഹാസമുദ്രത്തിലെ കൂനൻ ഡോൾഫിനുകൾ സോഷ്യൽഡെൽഫിനിഡുകളെന്നാണറിയ പെടുന്നത്. കടലിൽ പന്ത്രണ്ട് ഗ്രൂപ്പുകളായി വസിക്കുന്നഇവയുടെ ഓരോ ഗ്രൂപ്പിന്റെ വലുപ്പം വ്യത്യസ്തമായിരിക്കും.











